സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില് പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള് വിശുദ്ധ ഖുര്ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില് അത്തരം അന്ധവിശ്വസങ്ങള്ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല് വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല് അഫ്കാര് വല് അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
Author: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: കേരളാ നദ്വത്തുല് മുജാഹിദീന്
വിവാഹത്തിന്റെ ലക്ഷ്യം, വൈവാഹിക രംഗങ്ങളില് കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്, വിവാഹ രംഗങ്ങളില് വധൂവരന്മാര് പാലിക്കേണ്ട മര്യാദകള്, സാമൂഹികമായ ഉത്തരവാദിത്വങ്ങള് എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.
Author: അബ്ദുല് ലതീഫ് സുല്ലമി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
ഇസ്ലാമിനെ സംബന്ധിച്ച് തെറ്റുധാരണയുണ്ടാക്കുവാന് ശത്രുക്കള് ഉപയോഗപ്പെടുത്തുന്ന അതിപ്രധാനമായ ഒരു വിഷയമാണ് അന്ത്യ പ്രവാചകന് മുഹമ്മദ് നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്. അതിന്റെ സത്യാവസ്ഥയും ഓരോ വിവാഹത്തിന്നും പിന്നിലെ പ്രബോധനപരവും ഇസ്ലാമിനു ശക്തിപകരുന്നതുമായ ലക്ഷ്യങ്ങള് വിശദമായി വിലയിരുത്തുന്നു ഈ കൃതിയില്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
തൗഹീദ്, ശിര്ക്ക്, തൗഹീദിന്റെ ഇനങ്ങള്, ആരാധനകളുടെ ഇനങ്ങള് തുടങ്ങി ഒരു മുസ്ലിം നിര്ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള് വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.
Author: സുലൈമാന് നദ്’വി - സുലൈമാന് നദ്,വി
Reveiwers: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
Publisher: കോഓപ്പറേറ്റീവ് ഓഫീസ് ഫോര് കാള് ആന്റ് ഗൈഡന്സ്-മക്ക
ഹറാം തിന്നു ന്നതിന്റെ ദൂഷ്യഫലങ്ങളെ സംബന്ധിച്ച ഹൃസ്വമായ പഠനമാണ് ഈ കൃതി. നിഷിദ്ധമായ സമ്പാദ്യങ്ങളാസ്വദിക്കാന് ചിലരെങ്കിലും നടത്താറുള്ള സൂത്രപ്പണികളെ സംബന്ധിച്ചും, ഹറാമില് നിന്ന് രക്ഷപ്പെടാനുള്ള മാര്ഗചങ്ങളെ സംബന്ധിച്ചും ഗ്രന്ഥകര്ത്താ വ് ഈ കൃതിയില് വിശദമാക്കുന്നുണ്ട് . ജീവിതത്തി ല് നിര്ബെന്ധമായും ഉള്ക്കൊ ള്ളേണ്ട ഉപദേശങ്ങളാണ് ഇതിലുള്ളത്.
Author: അബ്ദുല്ലാഹ് ഇബ്,നു സഅദ് അല് ഫാലിഹ്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: അബ്ദുല് ജബ്ബാര് മദീനി
ഫോണ് ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്ട്ടുണ്ട്. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച് ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ് എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.
Author: ഷമീര് മദീനി
Reveiwers: അബ്ദുറസാക് സ്വലാഹി